കഴിഞ്ഞദിവസത്തെ വിലയിടിവിന് ശേഷം ഇന്ന് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നിരിക്കുകയാണ്. വില കൂടിയും കുറഞ്ഞും പോകുമെങ്കിലും സ്വര്‍ണത്തിന്റെ പകിട്ടിന് കുറവൊന്നുമില്ല. വെള്ളിയാഴ്ചത്തെ കണക്കുനോക്കിയാല്‍ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് ഗ്രാമിന് 6665 രൂപയായപ്പോള്‍, ഒരു പവന് 53,320 രൂപയാണ് വില. കഴിഞ്ഞദിവസം ഇത് 53,000 രൂപയായിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് 6625 രൂപയായതിന് നിന്നാണ് ഇന്ന് വീണ്ടും വില കൂടിയിരിക്കുന്നത്.
ALSO READ: തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ്
ഏപ്രില്‍ 19നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. സ്വര്‍ണവില അരലക്ഷമെത്തി ഞെട്ടിച്ച ശേഷം വേഗത്തില്‍ തന്നെ അത് 54520 രൂപയിലെത്തി. ഗ്രാമിന് 6815 രൂപയെത്തിയപ്പോഴാണ് പവന് 54520 രൂപയില്‍ ഈമാസം 19ന് വ്യാപാരം നടന്നത്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ രണ്ടിനായിരുന്നു. ഗ്രാമിന് 6335 രൂപയായപ്പോള്‍ പവന് 50680 രൂപയായിരുന്നു.
ALSO READ: മണത്തില്‍ മാത്രമല്ല, ഗുണത്തിലും മുന്നിലാണ് മല്ലിയില; പലര്‍ക്കും അറിയാത്ത ആരോഗ്യ ഗുണങ്ങള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here