ഇന്നലത്തെ പോലെ ഇന്നും, മാറ്റമില്ലാതെ സ്വർണം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞദിവസം സ്വർണവില വർധിക്കുന്നത്. ഗ്രാമിന് ഇന്ന് 6715 രൂപയാണ്. പവന് 53720 രൂപയാണ്.ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്. കഴിഞ്ഞദിവസവും ഇതേ വിലയായിരുന്നു

കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.  എന്നാൽ ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കഴിഞ്ഞദിവസം സ്വർണ്ണ നിരക്ക് എത്തിയിരിരുന്നു . അതേസമയം അന്താരാഷ്ട്ര തലത്തിൽ ട്രോയ് ഔൺസിന് 2,514.86 ഡോളർ എന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News