സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേതിച്ച് കുതിപ്പ് തുടരകയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് ഇന്നത്തെ വില 6575 ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52600 രൂപയുമായി.
ALSO READ; സിപിഐഎം പ്രവർത്തകൻ സിയാദിന്റെ വധക്കേസ്; ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം
ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നത്, ലോകമെമ്പാടുമുള്ള സ്വര്‍ണത്തോടുള്ള താല്‍പര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവില വര്‍ദ്ധനയ്ക്ക് കാരണമാകുന്നു.
കഴിഞ്ഞമാസത്തിന്‍റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഫെബ്രുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുകയായിരുന്നു. 16 ദിവസത്തിനിടെ 1500 രൂപയാണ് വര്‍ധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here