സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.
ALSO READ ;‘ആ കഥാപാത്രവുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല’; ഹണി റോസിനൊപ്പമുള്ള ചിത്രം ഉപേക്ഷിച്ച് നടി
കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിലാണ് സ്വര്‍ണവില. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അങ്ങോട്ടേക്ക് കയറ്റിറക്കാങ്ങളാണ് ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here