ഉടന്‍ 60,000ത്തിലെത്തുമെന്ന് കരുതിയ സ്വര്‍ണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴോട്ട് പോവുകയാണ്. ഗ്രാമിന് വീണ്ടും പതിനഞ്ച് രൂപ കുറഞ്ഞതോടെ പവന് 120 രൂപ കുറഞ്ഞ് 58, 840രൂപയായിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7355 രൂപയാണ്. നാലുദിവസത്തിനിടെ 800 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്.
10 ഗ്രാം വാങ്ങാന്‍ 73, 550 രൂപയാകുമ്പോള്‍ നൂറു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 7,35, 500 രൂപയാണ്.
21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് നാലു ദിവസം കൊണ്ട് വലിയ മാറ്റം തന്നെ സംഭവിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8024 രൂപയാണ് ഇതോടെ ഒരു പവന്‍ വാങ്ങണമെങ്കില്‍ 64, 192 ആയി. 18 കാരറ്റിന് ഗ്രാമിന് 6018 രൂപയാണ്. അതായത് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 48,144 രൂപ വേണം.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here