എന്റെ പൊന്നേ… ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണവില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് പവന് 2000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,495 രൂപയിലും പവന് 51,960 രൂപയിലെത്തി. ഗ്രാമിന് 250 രൂപ കുഞ്ഞ് 6495 രൂപ എന്ന നിലയിലും തുടരുകയാണ്.കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്കെത്തിയത്.

ALSO READ:ഗുജറാത്തിലും ശക്തമായ മഴ; വീട് തകർന്നുവീണ് 3 മരണം

ഇന്നലെ രണ്ട് തവണകളായി 2200 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു.

ALSO  READ:തൃശൂരിൽ റോഡ് മുറിച്ച് കടന്ന് കാട്ടാന; വീഡിയോ

സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News