ഏറെ ദിവസത്തെ ഉയർച്ച ശേഷം സ്വർണവില താഴേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. ഇന്ന് സ്വർണത്തിനു വിപണി വില 56760 രൂപയാണ്.പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണ വില ഇന്ന് ചെറുതായി കുറയുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയായിരുന്നു സ്വർണത്തിനു ഇന്നലെ. ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.
ALSO READ: തൊട്ടാല്‍ പൊള്ളും പൊന്ന്; സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു, ഇന്നും വര്‍ധനവ്
സെപ്റ്റംബർ 20 നു -ഒരു പവൻ സ്വർണത്തിന് വില 55,080 രൂപയായിരുന്നു സെപ്റ്റംബർ 21 ന് വില 55,680 രൂപയായിരുന്നു.സെപ്റ്റംബർ 22 നു 55,840 രൂപയായിരുന്നു.സെപ്റ്റംബർ 23 നു 55,840 യും സെപ്റ്റംബർ 24 നു 56,000 രൂപയുമായിരുന്നു.സെപ്റ്റംബർ 25 നും 26 നും 56,480 രൂപയായിരുന്ന സ്വർണം. സെപ്റ്റംബർ 27 ന് ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില 56,800 രൂപയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here