സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ശനിയാഴ്ചയും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 42,680 രൂപയിലെത്തി. ഗ്രാമിന് 5335 രൂപയുമായി. ഈ മാസം തുടക്കത്തില്‍ 44,240 രൂപയായിരുന്നു പവന്റെ വില. സെപ്റ്റംബറില്‍ മാത്രം പവന് 1,560 രൂപയാണ് കുറഞ്ഞത്. ഏറെക്കാലത്തെ താഴ്ന്ന നിലവാരത്തിന് ശേഷം കഴിഞ്ഞ മെയില്‍ പവന്റെ വില 45760 രൂപയിലെത്തിയിരുന്നു. അഞ്ച് മാസത്തിനിടെ പവന് നഷ്ടമായത് 3,080 രൂപ.

Also read:മണിപ്പൂര്‍ കലാപം; സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന ബി ജെ പി നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News