സ്വര്‍ണ വില കുറഞ്ഞു, പവന് 120 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവന് 44,040 രൂപയാണ് ഇന്നത്തെ നിരക്ക്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ: കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് ഇന്ത്യ

ഈ മാസം ആദ്യം സ്വര്‍ണ വില 44,040 രൂപ ആയിരുന്നു. പിന്നീട് സെപ്ടംബര്‍ നാലിന് 44,240 രൂപ ആയി. സെപ്ട്ംബര്‍ 14, 15 തീയതികളില്‍ നിരക്ക് കുറഞ്ഞ് 44,600 വരെ എത്തിയിരുന്നു. ക‍ഴിഞ്ഞ ദിവസം 44,160 രൂപയായിരുന്നതാണ് 120 കുറഞ്ഞ് 44,040 ആയത്.

ALSO READ: എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളി, കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News