സ്വർണ്ണ പ്രേമികൾക്ക് ആശ്വാസം; വില ഇന്നും താ‍ഴേക്ക്

gold price today

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാം വിലയില്‍ 110 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6935 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 880 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55480 ആയി താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വർണ്ണ പ്രേമികളായ മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് നിലവിലെ വിലയിടിവ്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്

ALSO READ; വീണിടത്ത് നിന്ന് വീണ്ടും താഴേക്കു വീണ് വിപണി; വിപണി ഇടിവിന്‍റെ 4 കാരണങ്ങൾ

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബര്‍ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണി വില 58,920 രൂപ

നവംബര്‍ 7 – സ്വര്‍ണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News