ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ സ്വര്‍ണ്ണ മോതിരം മുതല്‍ പെട്രോളും ബിരിയാണിയും, ആഘോഷമാക്കി ആരാധകര്‍

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയ്ക്ക് ഇന്ന് 49ാം പിറന്നാള്‍ ദിനം. ലോകമെമ്പാടുമുള്ള വിജയ് ആരാധകര്‍ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. രാജ്യത്തുടനീളമുള്ള ആരാധകര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ദളപതി വിജയ്യുടെ ജന്മദിനം ആവേശത്തോടെ ആഘോഷിക്കുകയാണ്. സൗജന്യ സ്വര്‍ണ്ണ മോതിരം മുതല്‍ പെട്രോളും ബിരിയാണിയും വരെ ഇതില്‍ ഉള്‍പ്പെടുന്നു.

Also Read: ‘വാടി എന്‍ കരീന ചോപ്ര’; വൈറലായി കാര്‍ത്തിയുടെ ചിത്രങ്ങള്‍

ജന്മദിനം ആഘോഷത്തിന്റെ ഭാഗമായി കോയമ്പത്തൂരിലെ ആരാധകര്‍ നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ചു. മധുരയിലെ ആരാധകര്‍ ഫുഡ് ഡെലിവറി പങ്കാളികള്‍ക്ക് 220 രൂപ വിലമതിക്കുന്ന ചിക്കന്‍ ബിരിയാണിയും പെട്രോളും സമ്മാനിച്ചാണ് മധുരയിലെ ആരാധകര്‍ താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്.പുതുച്ചേരിയിലെ ആരാധകര്‍ കടലില്‍ തൂണുകളില്‍ ബാനര്‍ സ്ഥാപിച്ചു.

അതേസമയം താരത്തിന്റെ പുതിയ ചിത്രമായ ലിയോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പങ്കുവെച്ചു. സൂപ്പര്‍ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News