മോഷണംപോയത് അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍, വിരലടയാളം എടുക്കുമെന്ന് പൊലീസിന്റെ ‘ഭീഷണി’; ഒടുവില്‍ വന്‍ ട്വിസ്റ്റ്

police

കഴിഞ്ഞ ദിവസമാണ് കരുവാറ്റ വടക്ക് മണക്കാടന്‍ പള്ളിപ്പടിയില്‍ ലിസി മാത്യുവിന്റെ വീട്ടില്‍ മോഷണം നടന്നത്. തിങ്കളാഴ്ച വൈകട്ട് അഞ്ചരയ്ക്കും ആറരയ്ക്കും മധ്യേ നടന്ന മോഷണത്തില്‍ സ്വര്‍ണനാണയം, കഴുത്തുവട്ടം, കൈച്ചെയിന്‍, മോതിരം, വള എന്നിവയുള്‍പ്പെടെ അഞ്ചേമുക്കാല്‍ പവന്റെ ആഭരണങ്ങള്‍ നഷ്ടമായിരുന്നു.

തുടര്‍ന്ന് രാത്രിതന്നെ ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തദിവസം രാവിലെ സംശയമുള്ളവരുടെ വിരലടയാളമെടുക്കുമെന്ന് പരസ്യമായി പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. സംശയമുള്ളവരുടെയെല്ലാം വിരലടയാളമെടുക്കുമെന്നും നായയെക്കൊണ്ട് തിരച്ചില്‍ നടത്തിക്കുമെന്നും പറഞ്ഞ ശേഷമാണ് പരൊലീസ് തിരിച്ചുപോയത്.

എന്നാല്‍ നേരംപുലര്‍ന്നപ്പോഴേക്കും നഷ്ടപ്പെട്ട അഞ്ചുപവന്റെ ആഭരണങ്ങള്‍ സഞ്ചിയിലാക്കി മോഷണം നടന്ന വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടു. അതില്‍ മുക്കാല്‍ പവന്റെ വള കാണാനില്ലായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അയല്‍വാസിയായ സ്ത്രീയെ ചോദ്യംചെയ്തപ്പോഴാണ് മോഷ്ടാവിനെ പിടികിട്ടിയത്.

Also Read : മലപ്പുറത്ത് വീടിനുള്ളിലെ തീപിടിത്തം; ഗൃഹനാഥൻ ഉൾപ്പെടെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു

സംഭവത്തില്‍ അയല്‍മാസിയായ കരുവാറ്റ സ്വദേശി സരസമ്മ തന്നെ ആയിരുന്നു(55) പ്രതി. സരസമ്മയെ ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമന്മതിച്ചതായി പൊലീസ് പറഞ്ഞു. വള സന്ധ്യയ്ക്കുതന്നെ സമീപത്തെ ഒരു വീട്ടില്‍ പണയംവെച്ചതായാണ് പ്രതി മൊഴി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്തു. തങ്ങള്‍ പുറത്തേക്കുപോയപ്പോള്‍ സ്ത്രീ റോഡരികില്‍ നില്‍ക്കുന്നതു കണ്ടതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു.

ലിസി മാത്യുവും ചെറുമകനും പുറത്തേക്കുപോയപ്പോള്‍ വാതില്‍ പൂട്ടിയിരുന്നില്ല. ഒരുമണിക്കൂറിനുശേഷം മടങ്ങിയെത്തിയപ്പോഴേക്കും മോഷണംപോയിരുന്നു. വീടിന്റെ മുന്‍വാതില്‍ തുറന്നു കയറി അലമാരയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് പ്രതി അലമാര തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News