കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 5 കിലോയോളം സ്വര്‍ണം പിടിച്ചു

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ആറ് കേസുകളിലായി 5 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് രാവിലെ ജിദ്ദയില്‍നിന്നും സൗദി അറേബ്യയ്ക്ക് പോയി വന്ന നാലു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

4 യാത്രക്കാരുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്‌സൂളുകളാണ് പിടികൂടിയത്.  3 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് 2 ദിവസത്തിനിടെ പിടികൂടിയത് .

ഇന്നലെയും ഇന്നുമായി കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 3 കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വര്‍ണമാണ് ഡി ആര്‍ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News