ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 56.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ബിഎസ്എഫ് സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. സ്വർണ ബിസ്കറ്റുകളുടെ രൂപത്തിൽ കടത്താൻശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള ഔട്ട്‌പോസ്‌റ്റ് വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബംഗ്ലാദേശ് ഭാഗത്ത് നിന്നുള്ള ഒരാൾ ഇന്ത്യയുടെ അതിർത്തി ഭാഗമായ വേലിക്ക് മുകളിലൂടെ ഒരു പാക്കറ്റ് സ്വർണം ഇന്ത്യയിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഓടിപോകുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പട്രോളിംഗ് സംഘത്തെ ഇതേത്തുടർന്നാണ് വിവരമറിയിച്ചത്.
എട്ട് സ്വർണ ബിസ്‌ക്കറ്റുകളും മൊബൈൽ ഫോണും പാക്കറ്റ് പരിശോധിച്ചപ്പോൾ ബി എസ് എഫ് കണ്ടെടുത്തു. തുടർന്ന് പാക്കറ്റ് എടുക്കാൻ വരുന്നയാളെ പിടികൂടാൻ ഉദ്യോഗസ്ഥർ കെണിയൊരുക്കി. ഒരു ഇന്ത്യൻ പൗരനെയാണ് ഓപ്പറേഷനിൽ ബിഎസ്എഫ് പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മറ്റൊരാൾക്ക് സ്വർണ ബിസ്‌ക്കറ്റുകൾ കൈമാറേണ്ടതായിരുന്നുവെന്നും അറസ്റ്റിലായ പ്രതി മൊഴി നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here