നെടുമ്പാശ്ശേരിയില്‍ നിന്ന് സ്വര്‍ണം പിടികൂടി. മസ്‌കറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ പാലക്കാട് സ്വദേശി കാജാ ഹുസൈനില്‍ നിന്നാണ് ഒന്നര കിലോ സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്.
READ ALSO:യുഡിഎഫിനല്ല കോണ്‍ഗ്രസിനാണ് കെട്ടുറപ്പില്ലാത്തത്; തുറന്നടിച്ച് മുസ്ലീംലീഗ്
അതേസമയം നവംബര്‍ 3നും കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. അരക്കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്ന് പേരില്‍ നിന്നായാണ് സ്വര്‍ണം കണ്ടെടുത്തത്. ബാങ്കോക്കില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശി ഹിസ്ഹാം മര്‍ഷദിനെ കോഴിക്കോട് നിന്നുള്ള ഡിആര്‍ഐ യൂണിറ്റ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. 26 ലക്ഷം രൂപവില വരുന്ന 500 ഗ്രാം സ്വര്‍ണം ഇയാള്‍ സോക്സിനുള്ളിലായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകായിരുന്നു.
READ ALSO:യുഡിഎഫിനല്ല കോണ്‍ഗ്രസിനാണ് കെട്ടുറപ്പില്ലാത്തത്; തുറന്നടിച്ച് മുസ്ലീംലീഗ്
കസ്റ്റംസ് നടത്തിയ മറ്റു പരിശോധനകളില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി സക്കറിയയില്‍ നിന്ന് 11 ലക്ഷം രൂപ വിലവരുന്ന 216 ഗ്രാം സ്വര്‍ണവും പാലക്കാട് സ്വദേശി ഇജാസ് ഇസ്മായിലില്‍ നിന്ന് 12 ലക്ഷം രൂപ വില വരുന്ന 232 ഗ്രാം സ്വര്‍ണവും പിടികൂടി. സക്കറിയ മൂന്ന് ജീന്‍സുകളിലായി തുന്നി പിടിപ്പിച്ച അഞ്ച് ബട്ടന്‍സുകളുടേയും ഒരു ഹെയര്‍ ക്ലിപ്പിന്റേയും ഒരു മോതിരത്തിന്റേയും രൂപത്തിലാക്കി സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here