കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; 1.1 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണ വേട്ട. രണ്ടു പേരില്‍ നിന്നായി പിടികൂടിയത് 1.1 കോടി രൂപ മൂല്യമുള്ള രണ്ടു കിലോയോളം സ്വര്‍ണം. താമരശ്ശേരി സ്വദേശി റാഷിഖില്‍ നിന്ന് 1066 ഗ്രാമും മലപ്പുറം അരീക്കോട് സ്വദേശി മുനീറില്‍ നിന്ന് 1078 ഗ്രാമും തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകള്‍ വീതമാണ് കസ്റ്റംസ് പിടികൂടിയത്.

കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്ത പ്രതിഫലത്തിന് വേണ്ടിയാണ് ഈ യാത്രക്കാര്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News