കരിപ്പൂര്‍ വിമാനത്താവളം മുഖേനയുള്ള സ്വര്‍ണ്ണക്കടത്തില്‍ സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: പി വി അന്‍വര്‍ എം എല്‍ എ

കരിപ്പൂര്‍ വിമാനത്താവളം മുഖേന നടക്കുന്ന സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പി വി അന്‍വര്‍ എം എല്‍ എ. സര്‍ക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടെങ്കിലും എം എല്‍ എ സ്ഥാനം രാജിവെക്കില്ല. കേരളത്തിലെ എല്ലാ പാര്‍ട്ടികളും
ഒറ്റക്കെട്ടാണെന്നും പി വി അന്‍വര്‍ പറഞ്ഞു.താന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണങ്ങളില്‍ വിശ്വാസമില്ലെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു പി വി അന്‍വറിന്റെ വാര്‍ത്താ സമ്മേളനം.വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളള സിപിഐഎംനേതാക്കളയെല്ലാം നിശിതമായി വിമര്‍ശിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ എല്ലാപാര്‍ട്ടികളും തമ്മില്‍ പരസ്പര ധാരണയുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.തന്നെ തെരഞ്ഞെടുത്തയച്ചത് ജനങ്ങളാണ്.അതുകൊണ്ടുതന്നെ എം എല്‍ എ സ്ഥാനം രാജിവെയ്ക്കില്ല.തന്റെ നിലപാട് വീശദീകരിക്കാനായി ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം നടത്തുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News