സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരെ കബളിപ്പിച്ചു; സ്വര്‍ണവുമായി കടന്ന പ്രതി പിടിയില്‍

കോഴിക്കോട് ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. കസബ പൊലീസും ടൗണ്‍ അസ്സി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ താമരശ്ശേരി പെരുമ്പള്ളിയില്‍ താമസക്കാരനുമായ സുലൈമാന്‍ എന്ന ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി പതിനെട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ALSO READ:പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

പാളയത്തെ ജ്വല്ലറിയില്‍ നവരത്‌ന മോതിരം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ പ്രതി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് ഒരു പവന്‍ തൂക്കം വരുന്ന നവരത്‌ന മോതിരവുമായി കടന്നുകളയുകയായിരുന്നു. സ്വര്‍ണം പ്രദര്‍ശിപ്പിച്ച ബോര്‍ഡില്‍ സമാനമായ രീതിയിലുള്ള മറ്റൊരു ഗോള്‍ഡ് കവറിംങ് ആഭരണം വെച്ച് കളവ് ചെയ്യലാണ് ഇയാളുടെ മോഷണ രീതി. പീന്നീട് പ്രദര്‍ശന ബോര്‍ഡ് പരിശോധിച്ചപ്പോള്‍ ആണ് മോഷണം നടന്നതായി അറിയുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. കോഴിക്കോട്ടെ മറ്റൊരു ജ്വല്ലറിയില്‍ വിറ്റ കളവ് മുതലായ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ മീനങ്ങാടി, മുക്കം, താമരശ്ശേരി, മഞ്ചേരി എന്നീ പൊലീസ് സറ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവില്‍ ഉണ്ട്.

ALSO READ:കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് പാര്‍ട്ടി അംഗത്വം; പ്രതിഷേധം, ഒടുവില്‍ പുറത്താക്കല്‍

കസബ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ് എസ് ഐ ജഗമോഹന്‍ദത്തന്‍, സീനിയര്‍ സി പി ഒ മാരായ സജേഷ് കുമാര്‍ പി, രാജീവ് കുമാര്‍ പാലത്ത്, രന്‍ജീവ്, സി പി ഒ സുബിനി സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി.കെ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News