തൃശൂരിൽ സ്വർണത്തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ച് 630ഗ്രാം സ്വർണം കവർന്നു

തൃശൂരിൽ സ്വർണത്തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ച് 630ഗ്രാം സ്വർണം കവർന്നു. ആലുവ സ്വദേശികളായ ഷെമീർ, ഷെഹീദ് എന്നിവർക്കാണ് കുത്തേറ്റത്. സ്വർണം വാങ്ങാനെന്ന വ്യാജേന വെളിയന്നൂരിലെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തിയാണ് സ്വർണ്ണം തട്ടിയെടുത്തത്.

ALSO READ: കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചെന്ന പരാതി; യുഡിഎഫ് കൗൺസിലർക്കെതിരെ കേസ്

സ്വർണാഭരണ തൊഴിലാളികൾ പ്രതിരോധിച്ചപ്പോൾ കുത്തി വീഴ്ത്തുകയായിരുന്നു. നാലംഗ അക്രമി സംഘത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി തൃശൂർ ഈസ്റ്റ് പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് ആണ് അറസ്റ്റിലായത്. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ALSO READ: ഒരു ഐ ഫോണ്‍ വാങ്ങുന്നതാണോ നിങ്ങളുടെ നടക്കാത്ത സ്വപ്നം? നിരാശപ്പെടേണ്ട, ഇതാ വരുന്നു കുറഞ്ഞ ബജറ്റില്‍ നിങ്ങളേയും കാത്ത് ഒരു ഐ ഫോണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News