ചേട്ടാ , ഞങ്ങള് പോവാണ് കേട്ടോ…കൂടെ 2 കോടിയുടെ സ്വർണം കൂടിയെടുത്തേ ! മുംബൈയിൽ പട്ടാപ്പകൽ ജ്വല്ലറി മോഷണം

MUMBAI ROBBERY

മുംബൈയിൽ പട്ടാപ്പകൽ ജ്വല്ലറി മോഷണം. നഗരത്തിലെ പ്രമുഖ ജ്വല്ലറിയായ റിഷഭ് ജ്വല്ലേഴ്സിൽ നിന്നും രണ്ട് കോടിയോളം രൂപയുടെ സ്വർണമാണ് മോഷ്ടിച്ചത്. കസ്റ്റമറെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ചായിരുന്നു കവർച്ച.

ഞായാറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം.
സ്വർണം വാങ്ങാനെന്ന വ്യാജേന രണ്ട് പേരാണ് കടയ്ക്കുള്ളിൽ കയറിയത്.പിന്നാലെ കത്തിയും തോക്കും കാണിച്ച് ഇവർ ജീവനക്കാരെയും കടയുടമയേയും ഭീഷണിപ്പെടുത്തി കെട്ടിയിട്ടാണ് കവർച്ച നടത്തിയത്.

ALSO READ; ‘വിമാനം വീഴ്ത്തിയതാരായാലും അവരെ വെറുതെവിടില്ല’; വിമാനാപകട വിവാദത്തിൽ അസർബൈജാന് ഉറപ്പുമായി റഷ്യ

1.91 കോടി രൂപയുടെ സ്വർണവും 15,000 രൂപയും ഒപ്പം ഒരു വൈഫൈ റൂട്ടറുമാണ് ഇവർ തട്ടിയെടുത്തത്. 2458 ഗ്രാം സ്വർണം, 2200 ഗ്രാം വെള്ളി അടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്.

സംഭവ വിവരം അറിഞ്ഞ പൊലീസ് ഉടൻ തന്നെ കടയിലേക്ക് എത്തിയിരുന്നു. പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ENGLISH NEWS SUMMARY: Gold worth around two crore rupees was stolen from jewellery in mumbai

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News