ബംഗളൂരുവിൽ മഴവെള്ളത്തിൽ ജ്വല്ലറി യിൽ നിന്നും രണ്ടര കോടിയുടെ സ്വർണം ഒലിച്ചുപോയതായി പരാതി

വ്യാപക നാശനഷ്ടം ഉണ്ടാക്കിയ കനത്ത മഴയില്‍ രണ്ടരക്കോടി രൂപയുടെ സ്വർണം നഷ്ടപെട്ടതായി പരാതി. മല്ലേശ്വരത്തെ  നിഹാന്‍ ജ്വല്ലറിയിലെ സ്വര്‍ണവും സാധനങ്ങളുമാണ് അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തില്‍ ഒലിച്ചുപോയത്. ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായിട്ടാണ് പരാതി.

ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയതായി വനിതാ  ഉടമ പറയുന്നു. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടക്കാന്‍ കഴിയാതെ പോയതാണ് കോടികളുടെ നഷ്ടത്തിന് ഇടയാക്കിയത്.

സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.

അതിവേഗത്തിൽ  കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവൻ രക്ഷിക്കാനായി ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും ഒലിച്ചുപോകുകയായിരുന്നു എന്നാണ് ഉടമ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News