ഹൃദയത്തേ ഹര്‍ട്ടാക്കല്ലേ… ബ്രേക്ക്ഫാസ്റ്റ് ബെസ്റ്റ് ആക്കാം! പുത്തന്‍ പഠനം പുറത്ത്!

പ്രഭാത ഭക്ഷണം ഒഴിവാക്കി അല്ലെങ്കില്‍ ബ്രേക്ക് ഫാസ്റ്റിന് വലിയ പ്രാധാന്യം കൊടുക്കാത്തവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ പോക്ക് നാശത്തിലേക്കാണ്… ബ്രേക്ക് ഫാസ്റ്റ് ഒരുദിവസവും ഒഴിവാക്കരുതെന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല. എന്തെങ്കിലും കഴിച്ചുവെന്നു വരുത്തി ബ്രേക്ക്ഫാസ്റ്റ് ഒരു ചടങ്ങ് മാത്രമായി മാറ്റിയിട്ടുള്ളവരുണ്ട്. പ്രഭാത ഭക്ഷണത്തിന്റെ അളവും അതിന്റെ പോഷക മൂല്യവും നല്ല ആരോഗ്യത്തിന് ആവശ്യമാണ്. ഇക്കാര്യം ഉറപ്പിക്കുന്നതാണ് സ്പാനിഷ് ഗവേഷകര്‍ നടത്തിയ പുതിയ പഠനം.

ALSO READ: ‘ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസ് മുദ്രയിലല്ല, നേരത്തെ തീരുമാനിച്ച ഉദ്ഘാടകനേക്കാള്‍ അര്‍ഹന്‍’: സുകുമാരന്‍ നായര്‍

ഹൃദയം ആരോഗ്യത്തോടെ തുടരണമെങ്കില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണ ശീലവുമുണ്ടായിരിക്കണമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. പ്രഭാതഭക്ഷണം ശരിയായ രീതിയിലാണെങ്കില്‍ മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയും. ഇതുമാത്രമല്ല ജീവിതനിലവാരം പോലും മെച്ചപ്പെടും. ദി ജേണല്‍ ഒഫ് ന്യൂട്രിഷന്‍, ഹെല്‍ത്ത്, ഏയ്ജിങ്ങില്‍ വന്ന പഠനം ഇക്കാര്യങ്ങളാണ് വിശദമാക്കുന്നത്.

മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ച 55നും 75നും ഇടയില്‍ പ്രായമായ 383 പേരിലാണ് പഠനം നടത്തിയത്. മൂന്ന് വര്‍ഷം ഇവരുടെ പ്രഭാതഭക്ഷണ ശീലങ്ങളാണ് പഠനവിധേയമാക്കിയത്. പ്രഭാതഭക്ഷണത്തില്‍ ദിവസേനയുള്ള കലോറിയുടെ 20 മുതല്‍ 30 ശതമാനം രാവിലെ കഴിച്ചവരുമായി ഇതില്‍ കുറവും, അധികവും കഴിച്ചവരെ താരതമ്യം ചെയ്തു. കൃത്യത പാലിച്ച് കഴിച്ചവരുമായി നോക്കുമ്പോള്‍ മറ്റ് രണ്ട് വിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ക്ക് ആരോഗ്യപരമായ ഫലങ്ങള്‍ മോശമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അളവ് മാത്രമല്ല ബ്രേക്ക്ഫാസ്റ്റിന്റെ ഗുണനിലവാരവും പ്രധാനമാണ്. അത്തരത്തില്‍ ഗുണനിലവാരമില്ലാത്ത പ്രഭാതഭക്ഷണം കഴിച്ചവര്‍ക്ക് കുടവയര്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുക, വൃക്കകളുടെ തകരാറുകള്‍ എന്നിവയാണ് പഠനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: കര്‍ഷകര്‍ക്ക് കോളടിച്ചേ… കേരളത്തിന്റെ പൈനാപ്പിളിന് വന്‍ ഡിമാന്റ്!

മികച്ച ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കില്‍ ഐഡിയല്‍ ബ്രേക്ക്ഫാസ്റ്റില്‍ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 20-30 ശതമാനം അടങ്ങിയിരിക്കണം. അതേസമയം പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലായി അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും പഠനം സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News