‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസം കൊണ്ട് അയ്യായിരത്തിലേറെ പരിശോധനകൾ

സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.സംസ്ഥാനത്ത് മഴക്കാലത്തോടനുബന്ധിച്ച് പ്രത്യേക പരിശോധനകള്‍ക്കായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും തത്സമയം പരിശോധനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടാബുകള്‍ നൽകി വരുന്നുവെന്നും പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി പറഞ്ഞു .

ALSO READ: മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം; സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനം; ഇ പി ജയരാജൻ

ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ 992 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍, 3236 സര്‍വൈലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 29.05 ലക്ഷം രൂപ പിഴയായി ഈടാക്കുകയും 603 കോമ്പൗണ്ടിംഗ് നോട്ടീസ്, 794 റെക്ടിഫിക്കേഷന്‍ നോട്ടീസ് എന്നിവ നല്‍കുകയും ചെയ്തു. ഈ കാലയളവില്‍ തന്നെ 3029 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 18,079 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും നല്‍കിയിട്ടുണ്ട്. ലൈസന്‍സും രജിസ്‌ട്രേഷനും കൃത്യമായി പുതുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൃത്യമായി എടുക്കണം.

ALSO READ: ഏക സിവിൽകോഡിനു പിന്നിൽ ആർ എസ് എസ്സിന് രഹസ്യ അജണ്ട; പ്രകാശ് കാരാട്ട്

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. ഈ ആപ്പ് നിലവില്‍ വന്ന ശേഷം 489 പരാതികളാണ് ലഭിച്ചത്. 333 പരാതികള്‍ ഇതിനോടകം പരിഹരിച്ചു. ബാക്കിയുള്ളവയില്‍ നടപടി സ്വീകരിക്കും.

ALSO READ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണം: മന്ത്രി വി ശിവൻകുട്ടി
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ‘ഓപ്പറേഷന്‍ മത്സ്യ’യുടെ ഭാഗമായി എപ്രില്‍ ഒന്നുമുതല്‍ ഇതുവരെ 2964 പരിശോധനകളും നടത്തിയിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിവരുകയാണ്.  ഏപ്രില്‍ മുതല്‍ ഇതുവരെ 2893 സാമ്പിളുകളാണ് ശേഖരിച്ചത്. 5549 കിലോ കേടായ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News