കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണം

കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണമാന് ലഭിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. കൺസഷൻ ഓൺലൈൻ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയിൽ നടന്നുവരുന്നതായും അപേക്ഷിച്ച് സ്ഥാപന മേധാവി അംഗീകരിച്ച് കെ എസ് ആർ ടി സി യിൽ എത്തിയ മുഴുവൻ കൺസഷനും അതാത് ദിവസം തന്നെ നൽകി വരുന്നുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈക്കാര്യം കെ എസ് ആർ ടി സി പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

കെ എസ് ആർ ടി സി കൺസഷൻ ഓൺലൈൻ വഴി വിതരണം ആരംഭിച്ചത് വിജയകരമായി ദ്രുതഗതിയിൽ നടന്നുവരുന്നു.
അപേക്ഷിച്ച് സ്ഥാപന മേധാവി അംഗീകരിച്ച് കെ എസ് ആർ ടി സി യിൽ എത്തിയ മുഴുവൻ കൺസഷനും അതാത് ദിവസം തന്നെ നൽകി വരുന്നുണ്ട്. കൂടാതെ സർക്കാർ/ എയ്ഡഡ് സ്കൂളുകൾ,കോളേജുകൾ, സെൻട്രൽ സ്കൂളുകൾ എന്നിവയും രജിസ്റ്റർ ചെയ്യുകയും ,അപേക്ഷിച്ച മറ്റ് സ്കൂളുകളുടെ എല്ലാ അപ്രൂവലും കെ എസ് ആർ ടി സി നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽകൂടി വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ ശുപാർശ ചെയ്ത് അഗീകാരത്തിനായി കെ എസ് ആർ ടി സി യിൽ ഫോർവേഡ് ചെയ്യുന്നതിൽ വലിയ കാലതാമസം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയാണ്. ഇത് വലിയതോതിൽ പരാതിക്ക് ഇടവരുത്തുന്നുണ്ട്. ആയത് അടിയന്തിരമായി പരിഹരിക്കുവാൻ വേണ്ട നടപടികൾ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സ്കൂൾ / കോളേജ് ) അടിയന്തിരമായ https://concessionksrtc.com/ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
വിദ്യാർത്ഥി കൺസഷൻ സംബന്ധമായ നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ KSRTC യുടെ https://www.keralartc.com/
ലും https://concessionksrtc.com/ എന്നീ ഒഫീഷ്യൽ സൈറ്റുകളിൽ ലഭ്യമാണ്.
വിശദവിവരങ്ങൾക്ക്
keralaconcession@gmail.com എന്ന ഈമെയിലിലോ Phone:0471-2463799,9447071021കസ്റ്റമർകെയർ ഫോൺ നമ്പരിലോ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News