അപകടസ്ഥലത്തു നിന്ന് പരിക്കേറ്റവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിലെത്തുന്ന ഗുഡ് സമരിറ്റന്‍ വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പാരിതോഷികം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുകൂല അറിയിച്ചതായും മന്ത്രി ആന്റണി രാജു അറിയിച്ചു.
Also Read ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
അതേസമയം, എ.ഐ കാമറകള്‍ സ്ഥാപിച്ചശേഷം അപകടമരണ നിരക്കില്‍ കുറവ് വന്നതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഗതാഗതമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ശുപാര്‍ശ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചര്‍ച്ചയില്‍ സമ്മതിച്ചു.
ഇതിനുപുറമെ ഗതാഗത കുറ്റങ്ങള്‍ക്ക് ഇടവരുത്താതെ കൃത്യമായി നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബുധനാഴ്ചയിലെ ചര്‍ച്ചയില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ഗതാഗത കമീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷനല്‍ ഗതാഗത കമീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here