റൺ തിലകം; ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി 20യിൽ ഇന്ത്യക്ക് മികച്ച സ്കോർ

Tilak Centuray

തിലക് വർമ്മയുടെ സെഞ്ച്വറി മികവിൽ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിൽ ആദ്യ ഓവറിലെ രണ്ടാം പന്തിൽ മാർക്കോ യാൻസെൻ സഞ്ജു സാസംണെ പുറത്താക്കി. എന്നാൽ പിന്നാലെ വന്ന തിലക് വർമ്മയെ കൂട്ടുപിടിച്ച് അഭിഷേക് ശർമ്മ പ്രോട്ടീസുകളെ ബൗണ്ടറി പായിക്കുകയായിരുന്നു.

25 പന്തിൽ 50 റൺസാണ് അഭിഷേക് ശർമ അടിച്ചു കൂട്ടിയത്. കഴിഞ്ഞ അഞ്ച് ട്വന്റി 20 മത്സരങ്ങളിൽ മികച്ച സ്കോർ നേടാൻ കഴിയാഞ്ഞ താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു മത്സരം. മുന്ന് ബൗണ്ടറിയും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്.

Also Read: വീണ്ടും കളിക്കളത്തിലേക്ക് മടങ്ങാൻ മുഹമ്മദ് ഷമി

ഒരു വശത്ത് അഭിഷേക് അടിച്ചുതകർക്കുമ്പോൾ മറുവശത്ത് പതുക്കെ കാത്ത് നിൽക്കുകയായിരുന്നു തിലക് വർമ്മ. അഭിഷേക് ശർമ്മ പുറത്തായതിനു തൊട്ട് പിന്നാലെ വിശ്വരൂപം പുറത്തെടുത്തു. 8 ഫോറും 7 സിക്സും അടക്കം 56 പന്തിലാണ് തിലക് തന്റെ കന്നി അന്താരാഷ്ട്ര ടി 20 സെഞ്ചുറി പൂർത്തിയാക്കിയത്.

ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസടിച്ചു. മറുപടിബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആറോവറിൽ അൻപത്തി അഞ്ച് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration