സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും രോഹൻ കുന്നുമ്മൽ, കൃഷ്ണപ്രസാദ്, രോഹൻ പ്രേം എന്നിവരുടെ അർധസെഞ്ച്വറികളുടെയും മികവില്‍ അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയില്‍. ആദ്യ ഇന്നിങ്ങ്സില്‍ കേരളം 419 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അസം 2 വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയിലാണ്.
ALSO READ:ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വിവാഹിതയായി
148 പന്തില്‍ നിന്നാണ് സച്ചിന്‍ ബേബി 131 റണ്‍സ് അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്റെ പതിനൊന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മല്‍ 83 റണ്‍സും കൃഷ്ണപ്രസാദ് 80 റൺസും രോഹൻ പ്രേം 50 റൺസെടുത്തും പുറത്തായി. അസമിനായി രാഹുല്‍ സിങ്ങും മുക്താര്‍ ഹുസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അസമിന് ആദ്യ 5 ഓവറിനുള്ളില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ബേസില്‍ തമ്പിയും ജലജ് സക്സേനയുമാണ് കേരളത്തിന് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്.
ALSO READ: നാട്ടിൽ ഇത്രയധികം പണക്കാരോ? കഴിഞ്ഞ വർഷം നടന്നത് റോൾസ്‌റോയ്‌സിന്റെ റെക്കോർഡ് ഡെലിവറി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here