”നല്ലവരായ” കള്ളന്മാർ ഒടുവിൽ കുടുങ്ങി; പിടിയിലായത് മോഷണത്തിനിടയിൽ 20 രൂപ മാത്രം കൈവശമുള്ള ദമ്പതികൾക്ക് 100 രൂപ നൽകിയവർ

മോഷണത്തിനെത്തിയവർ ദമ്പതികൾക്ക് നൂറ് രൂപ നൽകി മടങ്ങിയ സംഭവത്തിലെ പ്രധാന പ്രതികൾ പിടിയിൽ. കിഴക്കൻ ദില്ലിയിലെ ഫാർഷ് ബസാറിനടുത്താണ് സംഭവം. ദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി പണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ കൈയ്യിൽ 20 രൂപ മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തിയ ”നല്ലവരായ കള്ളന്മാർ” കൈയ്യിലുണ്ടായിരുന്ന നൂറ് രൂപ അവർക്ക് നൽകി മടങ്ങുകയായിരുന്നു.

Also Read: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ കാര്‍ മുതുകിലൂടെ കയറി തൊ‍ഴിലാളിക്ക് ദാരുണാന്ത്യം: വീഡിയോ

റോഡിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേർ ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇവരോട് പണം ചോദിച്ചു. അവരുടെ കൈയ്യിൽ ഒന്നുമില്ലെന്ന് മനസിലായതോടെ എന്തോ സാധനം ദമ്പതിമാർക്ക് നൽകി ഇവർ മടങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൈയ്യിൽ വെച്ചുതന്നത് നൂറ് രൂപയുടെ നോട്ടാണെന്ന് ദമ്പതികൾ പിന്നീട് പൊലീസിനോട് പറഞ്ഞു. തൊട്ടടുത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനത്തിൽ ഇവർ കയറിപ്പോകുന്നതും വീഡിയോയിൽ കാണാം.

Also Read: “സല്‍മാനെ ഖാനെ ഉറപ്പായും കൊലപ്പെടുത്തും”: ഗോള്‍ഡി ബ്രാര്‍

200 ഓളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് മോഷ്ടാക്കളെയും പൊലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു ഇവരിൽ നിന്ന് 30 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ദേവ് വർമ്മ, ഹർഷ രജ്പുത് എന്നിവരാണ് പിടിയിലായത്. ദേവ് വർമ്മ ഒരു സ്വകാര്യ ജിഎസ്ടി സ്ഥാപനത്തിലെ അക്കൗണ്ടാണ്, രജ്പുത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News