സംസ്ഥാനത്ത് ചരക്ക് ലോറികൾ പണിമുടക്കും

GOODS CARRIER

സംസ്ഥാനത്ത് ചരക്കു ലോറികൾ പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച ഒക്ടോബർ നാലിനാണ് 24 മണിക്കൂർ സമരം.ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. ഓൺലൈൻ കേസുകൾ എടുത്ത് ലോറി ഉടമകളെ ദ്രോഹിക്കുന്നുവെന്ന ആരോപണമാ ണ് അവർ പ്രധാനമായും ഉയർത്തുന്നത്.

ALSO READ; പള്ളിത്തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ടാക്സ് ഇടാക്കുന്നു,ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഇല്ല, ഇഎസ്ഐ , പി എഫ് പദ്ധതികൾ ഡ്രൈവർമാർക്ക് നടപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം.

ALSO READ; തൃശ്ശൂർ ചേർപ്പ് കോൾപ്പാടത്ത് അസ്ഥികൂടം കണ്ടെത്തി

ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പൂർണ്ണമായും ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് സംഘടന
ഭാരവാഹികൾ തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ചെയർമാൻ ഡോ. ജി. ആർ ഷൺമുഗപ്പ ,വൈസ് ചെയർമാൻ കെ.ടി ഷെമീർ,ഓൾ കേരള ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. ജെ സ്റ്റാലിൻ,എ.ടി ജോൺസൺ, ഷെബീർ, ശശികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News