ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി, 10 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു; സംഭവം തെലങ്കാനയില്‍

Train Accident

തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി അപകടം. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 20 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. രാഘവപുരത്തിനും രാമ?ഗുണ്ടത്തിനുമിടയില്‍ പെദ്ദപ്പള്ളിയിലാണ് അപകടമുണ്ടായത്.

ഗാസിയാബാദില്‍ നിന്ന് കാസിപേട്ട് ജംഗ്ഷനിലേക്ക് ഇരുമ്പ് കോയിലുകള്‍ കയറ്റിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ആറ് റേക്കുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിരവധി എക്സ്പ്രസ്, ഗുഡ് ട്രെയിനുകള്‍ നിര്‍ത്തിവയ്ക്കുകയും സമയം മാറി ഓടുകയും ചെയ്തു.

രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും മൂന്നെണ്ണത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തുകയും ചെയ്‌തെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Also Read :എന്തിനീ ക്രൂരത, അവരെ ഭക്ഷണം കഴിക്കാനെങ്കിലും അനുവദിക്കൂ! യുഎൻ സഹായ വിതരണത്തിന് പിന്നാലെ ഗാസയിൽ ആക്രമണവുമായി ഇസ്രയേൽ

പത്ത് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ട്രാക്ക് പുനഃസ്ഥാപിക്കാനും ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഇരുമ്പയിര് കയറ്റി വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് പെദ്ദപ്പള്ളിയില്‍ പാളം തെറ്റിയത്.

യാത്രക്കാരെ സഹായിക്കാനായി ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകുന്നുണ്ടെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു.

ഹെൽപ്പ് ലൈൻ നമ്പറുകൾ ഇതാ:

സെക്കന്തരാബാദ്: 040-27786140, 27786170

കാസിപ്പേട്ട്: 0870-2576430,

വാറങ്കൽ: 9063324898

ഖമ്മം: 7815955306

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News