ഡ്യൂട്ടി സമയം കഴിഞ്ഞു; കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോയി

കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തി. പാസഞ്ചര്‍ ട്രെയിന്‍ വരുന്ന ഒന്നാം ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോയി. ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് പോയെന്ന് വിവരം

ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രാ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്ലാറ്റ് ഫോമിലാണ് ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നു. ട്രെയിന്‍ കയറാന്‍ എത്തിയ യാത്രക്കാരും ആശയക്കുഴപ്പത്തിലായി. ഇതോടെ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ്ഫോമിലാണ് എത്തുക എന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News