തൃശ്ശൂർ ദേശമംഗലത്ത് ഗുഡ്സ് വാഹനം തെന്നി മതിലിൽ ഇടിച്ചു; കാൽനടയാത്രക്കാരൻ മരിച്ചു

തൃശ്ശൂർ ദേശമംഗലത്തിന് സമീപം തലശ്ശേരിയിൽ ഗുഡ്സ് വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തലശ്ശേരി സെൻ്ററിൽ തട്ടുകട നടത്തിയിരുന്ന നെല്ലിക്കൽ വീട്ടിൽ പപ്പൻ എന്ന കിട്ടുണ്ണിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. ഉച്ചക്ക് 2 മണിയോടെ തലശ്ശേരി കള്ള് ഷാപ്പിന് സമീപമായിരുന്നു അപകടം. ആറങ്ങോട്ടുകര ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന വാഹനം റോഡിൽ നിന്നും തെന്നി മതിലിൽ ഇടിച്ചു. മതിലിനും വാഹനത്തിനും ഇടയിൽ കുടുങ്ങിയായിരുന്നു അന്ത്യം.

Also Read: ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News