സൈബര്‍ തട്ടിപ്പുകൾ നിരന്തരം ആവർത്തിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരളപൊലീസ്.
ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഇത്തരം ഭൂരിഭാഗം തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്ന് കേരളാ പൊലീസ് വ്യക്തമാക്കി.ഇക്കാലത്ത് ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാനായി ‘ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം’ എന്ന ആമുഖത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. സൈബര്‍ തട്ടിപ്പുകളിൽ നിന്ന് അകറ്റി നിര്‍ത്താൻ സഹായിക്കുന്ന നിര്‍ദേശങ്ങൾ പങ്കുവെച്ചു.
also read: തൃശൂരിൽ കഞ്ചാവ് മിഠായി ഉൾപ്പടെ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്സ്വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക. പാസ്സ്വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4….9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക.
തേര്‍ഡ് പാര്‍ട്ടി ആപ്പുകളിൽ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക. വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകൾക്ക് അക്കൗണ്ട് ആക്സസ് കൊടുക്കാതിരിക്കുക.ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം എന്നാണ് നിർദേശം.
ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുക.
also read: കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചില്‍; രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here