വീണ്ടും ജീവനക്കാരെ പിരിച്ച് വിട്ട് ഗൂഗിളും മൈക്രോസോഫ്റ്റും

വീണ്ടും ജീവനക്കാരെ വെട്ടിച്ചുരുക്കി മൈക്രോസോഫ്റ്റും ഗൂഗിളും. ഇരു കമ്പനികളും ജൂണ്‍ ആദ്യ ആഴ്‌ചയില്‍ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മൈക്രോസോഫ്റ്റിലെ ഈ പിരിച്ചുവിടല്‍ ആയിരത്തോളം തൊഴിലാളികളെ ബാധിച്ചു.മിക്‌സ്‌ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകള്‍ കൂടുതൽ. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്‌സ് എന്നിവയിലും ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്.

ALSO READ: തൃശൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം

ഗൂഗിളും സെയില്‍സ്, കണ്‍സള്‍ട്ടിംഗ്, ഓപ്പറേഷന്‍സ്, എഞ്ചിനീയറിംഗ് എന്നീ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ടു. എ ഐ യിൽ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഈ പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ട് .

ALSO READ: തൃശൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; ഒരാൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News