ആന്‍ഡ്രോയ്ഡ് 15 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗിള്‍ പിക്സല്‍ ഫോണിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതാണ് ആന്‍ഡ്രോയ്ഡ് 15. കൂടുതൽ പ്രൈവസി കണ്‍ട്രോള്‍ സംവിധാനം ഇതിലുണ്ട്.ഫോണ്‍നഷ്ടമായാലും വിവരങ്ങള്‍ ചോരാന്‍ അനുവദിക്കാത്ത തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കും ഇതിലുണ്ട്. എഐയുടെ സഹായത്തിലാണ് ഇതിന്റെ പ്രവർത്തനം.
പുതിയ യൂസർ ഇന്‍റർഫേസാണ് ഇതിലെ പ്രധാന മാറ്റം. നാവിഗേഷന്‍ കൂടുതല്‍ എളുപ്പമുള്ളതാണ്. പുതിയ ഡിസൈനിനൊപ്പം പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്ക്രീന്‍ എന്നിവയും ഇതിലുണ്ട്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്സസ് നല്‍കുന്ന തരത്തില്‍ ആണ് ഇതിന്റെ ക്രമീകരണം.
ALSO READ: ഇനി മത്സരം മുറുകും: റിയൽമി പി1 സ്പീഡ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഒരു ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗത്തില്‍ പോകാനും സ്പ്ലിറ്റ്-സ്ക്രീന്‍ ലഭിക്കാനും സഹായകമാകുന്ന മള്‍ട്ടിടാസ്കിംഗ് കഴിവ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ടാബ്‍ലറ്റുകളിലും ഫോള്‍ഡബിളുകളിലും ഇത് കൂടുതൽ ഉപയോഗപ്രദമാണ് . മറ്റ് ആപ്പുകള്‍ നോക്കുമ്പോള്‍ തന്നെ വീഡിയോകള്‍ കാണാന്‍ കഴിയും . ക്യാമറകളെ കൂടുതൽ മികവുറ്റവതാക്കാനുള്ള സവിശേഷതയും ഇതിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here