ചാറ്റ് ജിപിടിക്ക് മറുപടിയുമായി ഗൂഗിളിന്റെ ബാര്‍ഡ്

അമേരിക്ക ആസ്ഥാനമായിട്ടുള്ള ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി, മൈക്രോസോഫ്റ്റിന്റെ ബിംഗ് ചാറ്റ് എന്നീ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടുകള്‍ക്ക് മറുപടിയുമായി ഗൂഗിള്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഒരുക്കുന്ന ചാറ്റ് ബോട്ടാണ് ബാര്‍ഡ്. ലോകത്തിന്റെ അറിവുകളെയും ഭാഷാ മോഡലുകളുടെ ശക്തിയും സംയോജിപ്പിച്ചാണ് ബാര്‍ഡ് ഗൂഗിള്‍ ഒരുക്കുന്നത്.

അമേരിക്കയിലും യുകെയിലുമാണ് ആദ്യമായി ബാര്‍ഡ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ബാര്‍ഡ് ഇന്‍പുട്ട് പ്രവര്‍ത്തിക്കുക. ഗൂഗിളില്‍ നിലവിലുള്ള എല്ലാ ഡാറ്റകളും ബാര്‍ഡിന് ഉപയോഗിക്കാനാകും .

എന്നാല്‍ ബാര്‍ഡിലെ കൃത്യതയ്ക്ക് യാതൊരു ഉറപ്പും നല്‍കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ബാര്‍ഡ് എപ്പോഴും കൃത്യമായ വിവരങ്ങള്‍ പ്രദാനം ചെയ്യുമെന്നതില്‍ ആശങ്കയുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. ഗൂഗിളിന്റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് കരുതപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയെ നേരിടാന്‍ ഒരു ഒന്‍പത് വയസുകാരന് പോലും മനസിലാകുന്ന തരത്തില്‍ വിശദീകരിക്കാനാകുന്ന സാങ്കേതിക വിദ്യയാണ് ബാര്‍ഡ് വഴി ഗൂഗിള്‍ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News