ലോകകപ്പ് ആവേശത്തിൽ ഗൂഗിളും; പ്രത്യേക ഗൂഗിൾ ഡൂഡിൽ ഹിറ്റ് !

ലോകകപ്പ് ആവേശത്തിൽ ഗൂഗിളും. ലോകകപ്പ് തുടങ്ങുന്നതോടനുബന്ധിച്ച് പ്രത്യേക ഡൂഡിൾ പുറത്തിറക്കി. രണ്ട് താറാവുകൾ ബാറ്റുമായി ക്രീസിൽ റൺസിനായി ഓടുന്നതാണ് പുതിയ ഡൂഡിൾ.

ALSO READ: ഭാര്യ മാനസികമായി പീഡിപ്പിച്ചു; ക്രിക്കറ്റ് താരത്തിന് വിവാഹമോചനം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്നാണ് തുടങ്ങുക. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ നേരിടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം. കഴിഞ്ഞ ലോകകപ്പിലെ വിവാദഫൈനലിന്റെ ഓർമകളിലാകും കിവീസ് ഇന്നിറങ്ങുക. 2019ലെ ലോകകപ്പിലെ വിവാദങ്ങൾ അലയടിച്ച ഫൈനലിൽ നിർഭാഗ്യമാണ് കിവീസിനെ തോല്പിച്ചത്.

ALSO READ: ജനസേനയും എൻഡിഎ വിടുന്നു; തെലങ്കാനയിൽ ടിഡിപിയുമായി സഖ്യം ഉറപ്പിച്ചു; 32 സീറ്റുകളിൽ മത്സരിക്കും

നിശ്ചിത ഇന്നിങ്‌സുകളിൽ ഇരു ടീമുകളുടെയും സ്‌കോർ ടൈ ആയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പർ ഓവറും ടൈ ആയതോടെ കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇതോടെ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News