ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കി. ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ഇപ്പോള്‍ എത്തിക്കുക. ഗൂഗിള്‍ ക്രോം ഇതിനായിട്ടുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ബ്രൗസറില്‍ അവതരിപ്പിച്ചു.
Also Read: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറി റഫേല്‍ നദാല്‍
എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഈവര്‍ഷം അവസാനത്തോടെ ആഗോള തലത്തില്‍ ഇത് പ്രാവര്‍ത്തികമാക്കും. ഈ നടപടി തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. തേഡ് പാര്‍ട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയില്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here