‘വണ്‍ ടൈം’ ഫീച്ചറുമായി ഗൂഗിൾ ക്രോം

ഇനി മുതല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ‘വണ്‍ ടൈം’ എന്നൊരു ഓപ്ഷന്‍ കൂടി കാണിക്കുവാൻ ഗൂഗിൾ ക്രോം. ‘വണ്‍ ടൈം’ പെര്‍മിഷന്‍ ഫീച്ചറാണ് ഗൂഗിള്‍ ക്രോം അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓപ്ഷന്‍ വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിവൈസില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന സൈറ്റുകള്‍ സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണം വരുത്താനാകും.

ALSO READ: മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന് തിരുവല്ല ഒരുങ്ങി; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

പുതിയ വണ്‍ ടൈം ഫീച്ചര്‍ ഇനി മുതല്‍ മൂന്നാമത് ഒരു ഓപ്ഷനായി ഇക്കൂട്ടത്തിലുണ്ടാകും. ഇതനുസരിച്ച് ബ്രൗസിങ്ങിന് താല്ക്കാലിക അനുമതി നല്‍കാനാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍, ആപ്പ് പെര്‍മിഷന്‍ നല്‍കുന്നത് പോലെയാണ് ക്രോമിലെ പെര്‍മിഷന്‍ ഫീച്ചറിന്റെ പ്രവർത്തനം.ഭാവിയില്‍ മറ്റ് ക്രോം അധിഷ്ഠിത ബ്രൗസറുകളിലും സമാന ഫീച്ചര്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

പുതിയ വണ്‍ ടൈം പെര്‍മിഷന്‍ മറ്റൊരു സുരക്ഷ ഫീച്ചറായാണ് അവതരിപ്പിക്കുന്നത്.എന്നാൽ വണ്‍ ടൈം പെര്‍മിഷന്‍ ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഇതുവരെ പൂര്‍ണ്ണമായും ആക്ടീവായിട്ടില്ല ഈ ഫീച്ചർ. ഇത് ആക്ടീവാക്കാന്‍ കാനറിയിലെ chrome://flags/#one-time-permission എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതിയാകും.

ALSO READ: കെഎസ്ആര്‍ടിസി ബസുകളുടെ ലൊക്കേഷന്‍ അറിയാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News