ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതലായി ആശ്രയിക്കുന്ന ഒന്നാണ് ഗൂഗില്‍ ക്രോം വെബ് ബ്രൗസര്‍. ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
അപ്ഡേറ്റ് ചെയ്യാത്ത ഗൂഗിൾ ക്രോം പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ ഏജന്‍സി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയർന്ന അപകടസാധ്യതയുള്ളത് എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബർ ആക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിൾ ക്രോമിലെ പുതുതായി കണ്ടെത്തിയ പിഴവുകൾ എന്നാണ് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നത്. ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ് പറയുന്നത്.
ALSO READ: ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി, ആലുവയില്‍ യാത്രികന്‍റെ കൈ അറ്റു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here