2200 ലധികം വ്യാജലോൺ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കി ഗൂഗിൾ

2200 ലധികം വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഉപഭോക്താക്കളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ നീക്കം. വ്യാജ ലോൺ ആപ്പുകളെ നേരിടുന്നതിന്റ ഭാ​ഗമായാണ് പുതിയ നടപടിയെന്ന് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകൾ നീക്കം ചെയ്തത്. നിലവിൽ ലോൺ ആപ്പുകൾക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.

വ്യാജ ലോൺ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലെയുള്ള റ​ഗുലേറ്ററി ബോഡികളുമായി കേന്ദ്രസർക്കാർ സഹകരിക്കുന്നുണ്ട്.2022 സെപ്റ്റംബർ മുതൽ 2023 ഓഗസ്റ്റ് വരെ ഗൂഗിൾ നടത്തിയ പരിശോധനയിൽ 2200 ലോൺ ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ട്.ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവർത്തിക്കുന്നവർക്കാണ് ലോൺ ആപ്പുകൾ പ്രസിദ്ധികരിക്കാനാവുക. ഇതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കേണ്ടി വരും.

ALSO READ: ‘ഇത് ഭ്രമയുഗാ കലിയുഗത്തിന്റെ ഒരഭഭ്രംശം’, ഞെട്ടിച്ച് ട്രെയ്‌ലർ, ഇതാണ് മമ്മൂട്ടി, മിനിറ്റുകൾ കൊണ്ട് കൊണ്ട് ലക്ഷത്തിലധികം കാഴ്ചക്കാർ

സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെയാണ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തി തുടങ്ങിയത്. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ എസ്എംഎസ് , റേഡിയോ ബ്രോ‍ഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിൻ എന്നിവയിലൂടെയാണ് ജനങ്ങൾക്ക് സൈബർ കുറ്റകൃതൃങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നല്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോർ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പ് ഡൗൺലോഡ് ചെയ്യണം. സംശയം തോന്നിയാൽ വിവരം അധികൃതരെ അറിയിക്കണം.

ALSO READ: എണ്ണഛായത്തിലും ജലഛായത്തിലും പ്രാവീണ്യം തെളിയിച്ച സൃഷ്ടികള്‍ ലോകോത്തരം: എ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News