ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനം; വൈവിധ്യപൂർണ്ണമായ വസ്ത്ര പാരമ്പര്യങ്ങളെ അടയാളപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ വൈവിധ്യപൂർണമായ പാരമ്പര്യങ്ങളെ അടയാളപ്പെടുത്തി സെർച്ച് എൻജിൻ ഗൂഗിൾ. രാജ്യത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഡൂഡില്‍ നൽകിയാണ് ഗൂഗിൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഗൂഗിളിന്റെ ഹോംപേജിലെ ഈ കലാസൃഷ്‌ടിക്ക് പിന്നിൽ.

also read:മതേതരത്വവും ജനാധിപത്യവും തകർക്കുന്നവർക്കെതിരായ പോരാട്ടം തുടരും: സീതാറാം യെച്ചൂരി

കേരളം ഉള്‍പ്പടെയുള്ള 21 ഇടങ്ങളിലെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങളുടെ മാതൃകകളാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളം,തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഗോവ, ഒഡിഷ, ജമ്മു കശ്‌മീര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്‌ട്ര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, കര്‍ണാടക, അസം എന്നിവിടങ്ങളിലെ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളുടെ മാതൃകകളെയാണ് ഡൂഡിലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

also read:‘ഇത് പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ അവസാനത്തെ സ്വാതന്ത്ര്യദിന പ്രസംഗം’, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കാവിപ്പാർട്ടിയെ തോൽപ്പിക്കും: മമത ബാനർജി

ഇന്ത്യയിൽ നിലവിലുള്ള വൈവിധ്യമാർന്ന ടെക്സ്റ്റൈൽ ക്രാഫ്റ്റ് രൂപങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയാണ് താന്‍ ഇത്തരത്തിലൊരു ഡിസൈന് രൂപം നല്‍കിയതെന്ന് നമ്രത കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News