ഇന്ന് ഗൂഗിളിലേക്ക് കയറിയവർ ആദ്യം ശ്രദ്ധിച്ചത് ഒരു ത്രികോണാകൃതിയിലുള്ള രൂപം കയ്യിലേന്തി നിൽക്കുന്ന ദിനോസറിന്റെ ദൃശ്യങ്ങളാണ്. ഒറ്റ നോട്ടത്തിൽ തന്നെ ഇതെന്താ സംഭവം എന്ന ചോദ്യമായിരിക്കും നിങ്ങളുടെ മനസ്സിൽ ഉണ്ടായത്.അല്ലേ? ദിനോസറിനെന്താ ഇന്ന് ഗൂഗിളിൽ കാര്യം എന്ന ചോദിക്കുന്നവരും ഉണ്ട്. എന്നാൽ കേട്ടോളൂ…ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴയ ദിനോസറുകളിൽ ഒന്നായ സ്റ്റോറിക്കോസോറസിനെയാണ് ഗൂഗിൾ ഡൂഡിൽ ഇന്ന് ആഘോഷിക്കുന്നത്.
ദിനോസറുകൾ എങ്ങനെ പരിണമിച്ചു എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളിലേക്ക് നയിച്ച ഒരു തെറോപോഡ് ദിനോസറാണ് സ്റ്റോറിക്കോസൊറസ്. ശാസ്ത്രലോകത്ത് ഇത് വഹിച്ച പങ്കിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് ഡൂഡിലിലൂടെ ഗൂഗിൾ ഇന്ന്. 2010ൽ പാലിയൻ്റോളജിസ്റ്റുകളായ അൽകോബർ ഒഎയും മാർട്ടിനെസ് ആർഎൻസും ചേർന്ന് സൃഷ്ടിച്ച സിലൗറ്റ് പുനർനിർമ്മാണത്തിൻ്റെ വാർഷികം കൂടി ഇത് അടയാളപ്പെടുത്തുന്നുണ്ട്.
ALSO READ; അടുത്ത ലക്ഷ്യം ബാബ സിദ്ധിഖിയുടെ മകനോ? ഷൂട്ടറുടെ ഫോണിൽ ഫോട്ടോ
ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണ് സ്റ്റോ
റിക്കോസോറസ് ദിനോസറുകൾ. ഈ ബൈപെഡൽ ദിനോസർ താരതമ്യേന ചെറുതായിരുന്നു.മെലിഞ്ഞ ശരീരവും നീളമുള്ള കൈകാലുകളുമാണ് ഏകദേശം 10 അടി നീളമുള്ള ഈ ദിനോസറിന്റെ പ്രധാന സവിശേഷത. അക്കാലത്തെ ചെറിയ മൃഗങ്ങളെ വേട്ടയാടുന്ന ഒരു മാംസഭോജിയായിരുന്നു ഇതെന്നാണ് പാലിയൻ്റോളജിസ്റ്റുകൾ ഗവേഷണത്തിലൂടെ കണ്ടെത്തിയത് .1970 കളുടെ തുടക്കത്തിൽ ബ്രസീലിൽ നിന്നാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. ആധുനിക പക്ഷികളും മറ്റ് മാംസഭോജികളായ ദിനോസറുകളും ഉൾപ്പെടുന്ന തെറോപോഡ് ഗ്രൂപ്പിലെ ആദ്യകാല അംഗങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ ദിനോസറിൻ്റെ കണ്ടെത്തൽ ആദ്യകാല ദിനോസറുകളുടെ വൈവിധ്യത്തെയും പൊരുത്തപ്പെടുത്തലിനെയും കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here