ശ്രീദേവിക്ക് ഇന്ന് അറുപതാം ജന്മദിനം; ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന് ഗൂഗിളിന്റെ ആദരം

ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ 60-ാം ജന്മവാര്‍ഷികം ഓര്‍മ്മിപ്പിച്ച് പ്രമുഖ സെര്‍ച്ച് എന്‍ജിന്‍ ഗൂഗിള്‍. ശ്രീദേവിയുടെ മനോഹരമായ ചിത്രീകരണമാണ് ഗൂഗിളിന്റെ ഇന്നത്തെ ഡൂഡില്‍. 1963 ഓഗസ്റ്റ് 13 ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.

1967ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ബാലതാരമായി പിന്നീട് നിരവധി തെലുഗു, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 1967ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.

കമലഹാസ്സനായിരുന്നു ചിത്രത്തിലെ നായകന്‍. അതിനുശേഷം കമലഹാസ്സന്റെ നായികയായി നിരവധി വിജയ ചിത്രങ്ങളില്‍ അഭിനയിച്ചു. കമലഹാസ്സനുമൊത്ത് ഏകദേശം 25 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-83 കാലഘട്ടത്തില്‍ തമിഴ് ചലച്ചിത്രരംഗത്തെ മുന്‍ നിര നായികയായിരുന്നു ശ്രീദേവി.

1978ല്‍ ഉര്‍ദു-ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ചിത്രം കാര്യമായ വിജയം നേടിയില്ല. എന്നാല്‍ രണ്ടാമതായി അഭിനയിച്ച ഹിമ്മത്ത്വാല വന്‍ വിജയമാണ് നേടിയത്. 1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. 1986ല്‍ അഭിനയിച്ച നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയജീവിതത്തിലെ വന്‍ വിജയ ചിത്രങ്ങളിലൊന്നാണ്.

1992ലെ ഉുദാ ഗവ, 1994ലെ ലാഡ്ല, 1997ലെ ജുദായി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. 1996 ജൂണ്‍ 2ന് പ്രമുഖ ഉര്‍ദു ഹിന്ദി ചലച്ചിത്രനിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം കഴിഞ്ഞു. ജാന്‍വി, ഖുശി എന്നിവരാണ് മക്കള്‍.

ദുബൈയിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍മുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News