കെകെ എന്ന് ഗായകലോകത്ത് അറിയപ്പെട്ടിരുന്ന കൃഷ്ണകുമാര്‍ കുന്നത്തിന് ആദരവുമായി ഗൂഗിൾ. ഗൂഗിള്‍ ഡൂഡിലിലാണ് ഗായകന്റെ ചിത്രം വന്നിരിക്കുന്നത്. മൈക്ക് പിടിച്ച് പാടുന്ന കെകെയെയാണ് ചിത്രത്തിൽ കാണാവുന്നത്.
കെകെ സംഗീത ലോകത്തേക്ക് പ്രവേശിചച്ചിട്ട് 2 വർഷം പിന്നിടുന്ന അവസരത്തിലാണ് ഗൂഗിളിന്റെ ഈ ആദരം. സോളോ ആല്‍ബമായ പല്‍ പുറത്തിറക്കിയതോടെയാണ് കെകെ സംഗീത ലോകത്ത് പ്രശംസി നേടുന്നത്. മൂന്നു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ഹിന്ദിയില്‍ മാത്രം 500 അധികം ഗാനങ്ങള്‍ ആലപിച്ചു. കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളില്‍ ഉള്‍പ്പടെ 200 ൽ കൂടുതൽ പാട്ടുകൾ പാടി. 2022ല്‍ ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കെകെയുടെ വിയോഗം.
കോളജ് പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സംഗീതയാത്ര ആരംഭിക്കുന്നത്. 1994ല്‍ ഒക്ടോബര്‍ 25നാണ് കെകെ പിന്നണഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. ജിംഗിള്‍ പാടിക്കൊണ്ടായിരുന്നു.തുടര്‍ന്ന് ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിനായി തടര് തടപ് എന്ന ഗാനം ആലപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here