ക്ലൗഡ് സ്റ്റോറേജ് സർവീസായ ഡ്രൈവിന് വേണ്ടി പുതിയ വീഡിയോ പ്ലെയർ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. മെറ്റീരിയൽ ഡിസൈൻ 3 സിസ്റ്റം അടക്കം സംയോജിപ്പിച്ച് പുതിയ ലുക്കിലാകും ഈ വീഡിയോ പ്ലെയർ ഉപയോക്താക്കളിലേക്ക് എത്തുക. ഫാസ്റ്റ് ഫോർവേഡിങ്, റീവൈൻഡിങ് എന്നിവയ്ക്കുള്ള പുതിയ ബട്ടൺ ഇതിലുണ്ടാകും. സ്പീഡ് അഡ്ജസ്റ്റ്മെന്റിലും മാറ്റങ്ങൾ ഉണ്ടാകും. ഈ മാസം ആദ്യം കമ്പനി ആഗോളതലത്തിൽ ഗൂഗിൾ ഡ്രൈവിൽ ഇൻവെൻ്ററി റിപ്പോർട്ടിംഗ് പുറത്തിറക്കിയതിന് ശേഷമാണ് ഈ മാറ്റങ്ങൾ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.
ഡ്രൈവിൽ പുതിയ മീഡിയ പ്ലെയർ അവതരിപ്പിച്ചതായി ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ അറിയിച്ചത്. കൂടുതൽ ആധുനിക രൂപത്തിലുള്ള ഒരു പുതിയ ലേഔട്ടോടുകൂടിയാണ് ഇതെത്തുന്നത്. പ്ലേ/പോസ് ഓപ്‌ഷനോടൊപ്പം ദൃശ്യമാകുന്ന പുതിയ ബട്ടണുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ 15 സെക്കൻഡ് ഇടവേളകളിൽ വീഡിയോകൾ ഫാസ്റ്റ് ഫോർവേഡ് ചെയ്യാനോ റിവൈൻഡ് ചെയ്യാനോ കഴിയും. കൂടാതെ, മീഡിയ പ്ലെയറിൻ്റെ ക്രമീകരണങ്ങൾ പരിശോധിക്കാതെ തന്നെ പ്ലേബാക്ക് വേഗതയും ക്യാപ്ഷനുകളും മാറ്റാവുന്നതാണ്. ഗൂഗിൾ വിഡ്‌സിന് അനുസൃതമായി ഒരു അനുഭവം ഉപയോക്താക്കൾക്ക് നൽകാനാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.
ALSO READ; ‘ഹോട്ടാ’ണ് ഈ ഫോൺ; ഹോട്ട് 50 പ്രോ അവതരിപ്പിച്ച് ഇൻഫിനിക്സ്
അതേസമയം ഗൂഗിൾ ഡ്രൈവിലെ പുതിയ വീഡിയോ പ്ലെയർ റാപ്പിഡ് റിലീസ് ഡൊമെയ്‌നുകളുള്ള അക്കൗണ്ടുകൾക്കായി വിപുലീകൃത റോൾഔട്ട് ഘട്ടത്തിലാണെന്നാണ് വിവരം. ഏകദേശം പതിനഞ്ച് ദിവസത്തിന് ശേഷം മാത്രമേ ഈ ഫീച്ചർ എല്ലാ ഗൂഗിൾ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങുകയുള്ളൂ. എന്നാൽ ഷെഡ്യൂൾ റിലീസ് ഡൊമെയ്ൻ അക്കൗണ്ടുകൾക്ക് നവംബർ 18 മുതൽ ഇത് ലഭിച്ച് തുടങ്ങും. റോൾ ഔട്ടിന് ശേഷം മൂന്ന് ദിവസത്തിനോടകം ആയിരിക്കും ഈ ഫീച്ചർ ദൃശ്യമായി തുടങ്ങുക. എല്ലാ ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്കും വർക്ക്സ്പേസ് വ്യക്തിഗത വരിക്കാർക്കും വ്യക്തിഗത ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കും ഇത് ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here