ചെലവ് ചുരുക്കല്‍; ജീവനക്കാര്‍ക്കുള്ള സൗജന്യ ലഘുഭക്ഷണം നിര്‍ത്തലാക്കി ഗൂഗിള്‍

ഏറ്റവും നല്ല തൊഴിലിടമായി അംഗീകരിച്ചിട്ടുള്ള കമ്പനിയാണ് ഗൂഗിള്‍. ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കുന്ന കമ്പനി കൂടിയാണ് ഗൂഗിള്‍. ഇടവേളയില്‍ നല്‍കുന്ന ലഘുഭക്ഷണം അതിലൊന്നായിരുന്നു. നിരവധി ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷവും ചിലവ് ചുരുക്കലിന്റെ ഭാഗമായി.സൗജന്യ ലഘുഭക്ഷണങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ഗൂഗിള്‍ ദിനംപ്രതിയുള്ള ചെലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് ലഘുഭക്ഷണങ്ങള്‍ക്കായി ഓഫീസില്‍ തുറന്ന മൈക്രോ കിച്ചണുകള്‍ ഗൂഗിള്‍ വ്യാപകമായി പൂട്ടാന്‍ പോവുകയാണ്. ജീവനക്കാര്‍ക്ക് ധാന്യങ്ങള്‍, എസ്പ്രെസോ, സെല്‍റ്റ്സര്‍ വാട്ടര്‍ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങള്‍ സൗജന്യമായി നല്‍കുന്ന സംവിധാനമാണ് മൈക്രോ കിച്ചണുകള്‍.

ഉണക്ക മാമ്പഴം, മഫിന്‍സ്, ഒനിയന്‍ റിംഗ്‌സ് എന്നിവയാണ് സൗജന്യമായി വിതരണം ചെയ്തിരുന്നു. ”അവര്‍ ഉണങ്ങിയ മാമ്പഴം കൊണ്ടുപോയി” കമ്പനിയുടെ സാന്‍ ഫ്രാന്‍സിസ്‌കോ ഓഫീസില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന ഒരു ഗൂഗിള്‍ ജീവനക്കാരന്‍ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു.

ഈ വര്‍ഷം ജനുവരിയില്‍ ഗൂഗിള്‍ 12,000 പേരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു പിരിച്ചുവിടലുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട്, മുന്‍ ഗൂഗിള്‍ ജീവനക്കാരും സഹകരിച്ച് സിഇഒ സുന്ദര്‍ പിച്ചൈക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News