എ ഐ യുടെ വളർച്ചയിൽ ആശങ്കയുമായി ഗൂഗിൾ ജീവനക്കാർ. 2023 ൽ 12000 പേരെ പിരിച്ചുവിട്ടതിന് ശേഷം വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന ആശങ്കയിലാണ് നിലവിലെ ജീവനക്കാർ. ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ വാങ്ങുന്നതിന് ഉപയോഗിക്കാനാണ് ഗൂഗിളിന്റെ ആലോചന.
ALSO READ:തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം
ഓട്ടോമാറ്റിക്കായി പുതിയ പരസ്യങ്ങൾ നിർമിക്കുന്നതിനുള്ള എഐ ടൂളുകൾ ഇതിനോടകം കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ഇതിനായി കുറച്ച് ആളുകളുടെ സേവനം മതിയാകും. കമ്പനിക്ക് കൂടുതൽ ലാഭകരമായ നടപടിയാണ് ഇത്. ഗൂഗിളിലെ എ ഐ മുന്നേറ്റം തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നാണ് മാധ്യമ വെബ്സൈറ്റായ ദി ഇൻഫർമേഷന്റെ റിപ്പോർട്ടിൽ പറയുന്നത്.
ചില ചുമതലകളിൽ എഐ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഗൂഗിളിന്റെ പരസ്യ വിഭാഗത്തിന്റെ യോഗത്തിൽ നടന്നിരുന്നു. 2023 മേയിൽ പരസ്യ മേഖലയിലെ എഐ ഉപയോഗസാധ്യതകളെക്കുറിച്ചും കമ്പനി അവതരിപ്പിച്ചിരുന്നു. എഐ പ്രയോജനപ്പെടുത്തി വേഗത്തിൽ പരസ്യങ്ങൾ നിർമിക്കുന്ന രീതിയും കീവേഡുകൾ, ഹെഡ്‌ലൈനുകൾ, ചിത്രങ്ങൾ തുടങ്ങിയവ നിർമിക്കുന്ന രീതിയും ഗൂഗിൾ അവതരിപ്പിച്ചു.പെർഫോമൻസ് മാക്‌സ് (പി മാക്‌സ്) ഉപയോഗിച്ചാണ് പലയിടത്തും പരസ്യം നിർമ്മിക്കുന്നത്.
ALSO READ: ഷാര്‍ജയിലെ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here