ഇന്റര്‍നെറ്റില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞതെന്താണ് കണ്ടുപിടിക്കാൻ ഗൂഗിള്‍. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടെ ‘മോസ്റ്റ് സെര്‍ച്ച്ഡ് പ്ലേ ഗ്രൗണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗെയിമില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തികള്‍, സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയെല്ലാം ഉൾപ്പെടുന്നു. സംഗീതം, കല, കായികം, ശാസ്ത്രം, സാംസ്‌കാരികം, യാത്ര എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലെ സൂചനകളാണ് ഈ ഗെയിമിലുള്ളത്. കൂടാതെ ഡൂഡില്‍ മാപ്പും നല്‍കിയിട്ടുണ്ട്.ഈ മാപ്പിലെ ഏതെങ്കിലും ഒരു ചിത്രമാണ് സൂചനയ്ക്കൊപ്പം ഉണ്ടാവുക. അത് മാപ്പില്‍ നിന്ന് കണ്ടെത്തണം.
ALSO READ: കേന്ദ്ര അവഗണന;പൊതു നിവേദനത്തിൽ ഒപ്പിടാൻ യുഡിഎഫ് എംപി മാർ തയ്യാറായില്ല: കെ എൻ ബാലഗോപാൽ
25 കൊല്ലത്തിനിടെ തിരഞ്ഞ 25 കാര്യങ്ങളാണ് ഗെയിമിലൂടെ ഗൂഗിള്‍ പരിചയപ്പെടുത്തുന്നത്. ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ ബോയ് ബാന്‍ഡെന്ന പേര് ബിടിഎസിനാണ്. ഏറ്റവും അധികം തിരഞ്ഞ കളിപ്പാട്ടം ബാര്‍ബിയാണ്. ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിൻ ആണെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ വാക്ക് ചന്ദ്രയാന്‍-3ഉം ചാറ്റ്ജിപിടിയുമാണ്.
വാട്ട് ഈസ് സെര്‍ച്ച് ക്വറികള്‍ ഏറ്റവും കൂടുതല്‍ വന്നത് ജി20 ഈവന്റുമായി ബന്ധപ്പെട്ടാണ്. കര്‍ണാടക തെരഞ്ഞെടുപ്പ്, യൂണിഫോം സിവില്‍കോഡ് എന്നിവ പ്രാദേശികമായും അന്തര്‍ദേശീയ തലത്തില്‍ ഇസ്രയേലിനെക്കുറിച്ചും തുര്‍ക്കിയിലെ ഭൂകമ്പത്തെക്കുറിച്ചും നിരവധി പേർ സെര്‍ച്ച് ചെയ്തിട്ടുണ്ട്.
ഗൂഗിളിന്റെ ഹൗ ടു ടാഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത് സൂര്യാഘാതത്തെയും ചര്‍മ്മത്തെയും മുടിയെയും കുറിച്ചാണ്. അടുത്തുള്ള ജിമ്മുകള്‍, സുഡിയോ സ്റ്റോര്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഡെര്‍മെറ്റോളജിസ്റ്റ് എന്നിവയും സെര്‍ച്ച് ചെയ്തിട്ടുണ്ട്.
ALSO READ:തിരുവനന്തപുരത്ത് കോൺഗ്രസ് കൂട്ടുകെട്ടിൽ ബിജെപിക്ക് ജയം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here