എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഫീച്ചറുകൾ മെച്ചപ്പെടുത്തി, അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. കമ്പനി അതിൻ്റെ എല്ലാ സേവനങ്ങളിലേക്കും ജെമിനിയെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്. ജൂൺ മാസത്തിൽ ജെമിനി ജിമെയിൽ വെബിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മൊബൈൽ ഇന്റർഫേസിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.
ജിമെയിൽ ആൻഡ്രോയ്ഡ് ആപ്പിൽ ഇനി മുതൽ ജെമിനിയുടെ സേവനം ലഭിക്കും. ഇനി മുതൽ ഉപയോക്താക്കൾക്ക് നിങ്ങളുടെ ഇമെയിൽ ഇൻബോക്‌സ് മുഴുവനായി വായിക്കാൻ കഴിയുന്ന ഒരു വ്യക്തിഗത സഹായിയായി ജിമെയിൽ ആപ്പിലെ ഗൂഗിൾ ജെമിനി ആക്‌സസ് ചെയ്യാൻ കഴിയും. എന്നാൽ ജെമിനിയുടെ അഡ്വാൻസ്ഡ് വേർഷൻ സബ്‌സ്‌ക്രൈബ് ചെയ്തവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുക. ഐഒഎസ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഉടൻ ലഭ്യമാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും
ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രൈബർമാർക്ക് ബ്ലാക്ക് സ്റ്റാർ ഐക്കണിൽ ക്ലിക്കുചെയ്‌ത് ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. ഭാവിയിൽ നിങ്ങളുടെ ഗൂഗിൾ ഡ്രൈവ് അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഫയലുകളിലേക്കുള്ള ആക്‌സസ് കൂടി ജെമിനിയിലേക്ക് വ്യാപിക്കും എന്നാണ് റിപ്പോർട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here